പിതാവിന്റേയും പുത്രൻ്റേയും പരിശുദ്ധാത്മാവിൻ്റേയും നാമത്തിൽ ആമേൻ.
സർവ്വശക്തനും പിതാവുമായ ദൈവത്തിൻ്റെ നാമത്തിലും + പുത്രനും കർത്താവുമായ ഈശോമിശിഹായുടെ നാമത്തിലും + ജീവദായകനായ പരിശുദ്ധാത്മാവിൻ്റെ ശക്തിയോടുംകൂടെ + പരിശുദ്ധ കന്യകാമറിയത്തിൻ്റെയും മുഖ്യദൂതരായ വി. മിഖായേലിൻ്റെയും വി. ഗബ്രിയേലിൻ്റെയും വി. റാഫായേലിൻ്റെയും സകല മാലാഖമാരുടേയും വിശുദ്ധരുടേയും രക്തസാക്ഷികളുടേയും വന്ദകരുടേയും മദ്ധ്യസ്ഥതയിൽ ആശ്രയിച്ചുകൊണ്ടും, വിശുദ്ധ മാമ്മോദീസായിലൂടെയും വിശുദ്ധ പൗരോഹിത്യത്തിലൂടെയും എനിക്ക് ലഭിച്ചിരിക്കുന്ന ആത്മീയ കൃപയിലും ശക്തിയിലും അധികാരത്തിലും ആശ്രയിച്ചു കൊണ്ടും എല്ലാ തിന്മയുടെ ശക്തികളോടും അന്ധകാരശക്തികളോടും ഞാൻ ആജ്ഞാപിക്കുകയും കല്‌പിക്കുകയും ചെയ്യുന്നു. പൈശാചിക ശക്തികളെ, നാരകീയ ശക്തികളെ, തിന്മയുടെ ആധിപത്യങ്ങളെ, മന്ത്രവാദങ്ങളെ കൂടോത്രങ്ങളെ സർപ്പങ്ങളേ അശുദ്ധാത്മാക്കളെ ശാപങ്ങളെ കൈവിഷങ്ങളെ, ശക്തികളെ ഈ (ഭവനത്തിനോ / സ്ഥാപനത്തിനോ) സ്ഥലത്തിനോ ഏതെങ്കിലും വിധത്തിൽ അസ്വസ്ഥതകളോ, തടസ്സങ്ങളോ തകർച്ചകളോ ഉണ്ടാക്കുന്ന എല്ലാ ശക്തികളെ, സ്വാധീനങ്ങളെ, കർത്താവായ യേശുവിൻ്റെ പരിശുദ്ധമായ നാമത്തിൽ നിങ്ങളെ ഞാൻ ശാസിക്കുകയും ബന്ധിക്കുകയും നിർവ്വീര്യമാക്കുകയും ഈ (ഭവനത്തിൽനിന്നും/സ്ഥാപനത്തിൽനിന്നും) ഈ സ്ഥലത്തുനിന്നും ഉച്ചാടനം ചെയ്യുകയും കർത്താവിൻ്റെ കുരിശിൻ്റെ പാദത്തിലേക്കയയ്ക്കുകയും ചെയ്യുന്നു. ഇനി മേൽ ഈ (ഭവനത്തിലോ/ സ്ഥാപനത്തിലോ), സ്ഥലത്തോ പ്രവേശിച്ചുപോകരുതെന്ന് കൽപ്പിക്കുന്നു. കർത്താവായ യേശുവിൻറെ തിരുരക്തം ഈ ഭവനത്തിനും സ്ഥാപനത്തിനും സ്ഥലത്തിലും സംരക്ഷണകവചമായിരിക്കട്ടെ. പരിശുദ്ധ കന്യാമറിയത്തിൻ്റേയും സകല മാലാഖമാരുടേയും വിശുദ്ധരുടേയും മാദ്ധ്യസ്ഥവും സംരക്ഷണവും ഈ (ഭവനത്തിനും/ സ്ഥാപനത്തിനും) സ്ഥലത്തിനും കാവലായിരിക്കട്ടെ. അവിടുത്തെ പരിശുദ്ധാത്മാവിൻ്റെ ശക്തിയാൽ ഈ (ഭവനവും/ സ്ഥാപനവും) സ്ഥലവും അനുഗ്രഹിക്കപ്പെട്ട് അങ്ങേയ്ക്കും അങ്ങയുടെ പ്രിയപുത്രനും പരിശുദ്ധാത്മാവിനും സ്‌തുതിയും സ്തോത്രവും അർപ്പിക്കുവാൻ ഇവർക്കിടയാവുകയും ചെയ്യട്ടെ. ഇപ്പോഴും + എപ്പോഴും + എന്നേക്കും + ആമേൻ.
(പ്രാർത്ഥിക്കുന്ന ഭവനത്തിൻ്റെമേൽ/സ്ഥാപനത്തിൻ്റെ മേൽ/സ്ഥലത്തിൻ്റെമേൽ വിശുദ്ധജലം തളിക്കുന്നു.)

0 Comments